നാളെ പേരാമ്പ്ര പൊലീസ് സ്‌റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച്

By | Thursday September 26th, 2019

SHARE NEWS

പേരാമ്പ്ര : ഇന്നലെ പേരാമ്പ്രയില്‍ നടന്ന ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ചും അപകടത്തിനിടയാക്കിയ ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തയില്‍ പ്രതിഷേധിച്ചും പേരാമ്പ്ര പൊലീസ് സ്‌റ്റേഷനിലേക്ക് നാളെ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി ബഹുജന മാര്‍ച്ച് നടത്തുന്നു.

നാളെ കാലത്ത് 10 മണിക്കാണ് മാര്‍ച്ച്. ഇന്ന് എസിപിയുമായി പേരാമ്പ്രയില്‍ ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ ഉച്ചക്ക് പേരാമ്പ്ര ബസ് സ്റ്റാന്റില്‍ കാല്‍നടയാത്രക്കാരിയായ ചെറുക്കാട് സ്വദേശിനിയായ വീട്ടമ്മ അമിതവേഗതയില്‍ വന്ന ബസിനടിയില്‍പെട്ട് മരിക്കുകയും തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബസുകള്‍ തടയുകയുമായിരുന്നു.

തുടര്‍ന്ന് നടന്ന ലാത്തിചാര്‍ജ്ജില്‍ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കുറ്റ്യാടി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജനത്തില്‍ ബസ് ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യാമെന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബസുകള്‍ ഓടിതുടങ്ങുകയായിരുന്നു. എന്നാല്‍ ഒരുദിവസം കഴിഞ്ഞിട്ടും ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ല.

അപകടത്തില്‍ മരിച്ച വീട്ടമ്മയുടെ ബന്ധുക്കളെ അന്യായമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അന്‍സല്‍, കണ്‍വീനര്‍ പി.കെ. ബീനീഷ്,

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ. നാരായണന്‍, എ.എം. രാമചന്ദ്രന്‍, പി.സി. മുഹമ്മദ്, പി.സി. അസൈനാര്‍, ജയപ്രകാശ് കായണ്ണ, സുനീഷ് പുതുക്കുടി, കെ.പി. സത്യന്‍, കെ.കെ. കുഞ്ഞമ്മദ്, പൊയില്‍ വിജയന്‍, പി.പി. സജീവന്‍, വി.സി. ബിജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read