ലോക കൈകഴുകല്‍ ദിനം ആചരിച്ചു

By | Friday October 16th, 2020

SHARE NEWS

പേരാമ്പ്ര (2020 Oct 16): പേരാമ്പ്ര റോട്ടറി ക്ലബ്ബും, പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇന്ററാക്ട് ക്ലബ്ബും ലോക കൈകഴുകല്‍ ദിനംആചരിച്ചു. ഇതിന്റെ ഭാഗമായി പേരാമ്പ്ര റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ സൂം മീറ്റിംഗ് ചേര്‍ന്നു.

ചടങ്ങില്‍ പേരാമ്പ്ര നൂക്ലിയസ് ഹെല്‍ത്ത് കെയറിലെ ശിശു രോഗവിദഗ്ദന്‍ ഡോക്ടര്‍ യൂസഫ് കൈകഴുകലിന്റെ പ്രാധന്യത്തെക്കുറിച്ച് ഇന്ററാക്ട് ക്ലബ്ബ് അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

വിദ്യാര്‍ത്ഥികള്‍ അവരുടെ വീടുകളില്‍ നിന്നും ഓണ്‍ലൈന്‍ ആയി ഹാന്‍ഡ് വാഷിംഗ് ഡമോന്‍സ്‌ട്രേഷന്‍ നടത്തി.

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഇന്ററാക്ട് കോര്‍ഡിനേറ്റര്‍ കെ. ജയരാജന്‍, റോട്ടറി സോണല്‍ സെക്രട്ടറി വി.പി. ശശിധരന്‍, എം. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ററാക്ട് പ്രസിഡന്റ് അതുല്യ വാര്യര്‍ നന്ദി രേഖപ്പെടുത്തി.

Perambra Rotary Club and Perambra Higher Secondary School Interact Club celebrated World Handwashing Day. As part of this, Perambra Rotary Club President K. The zoom meeting was chaired by Ramachandran.

At the event, Dr. Yusuf, a pediatrician at Perambra Nucleus Healthcare, conducted an awareness class for Interact Club members on the importance of hand washing.

Students conducted hand washing demonstrations online from their homes.

Interact Coordinator at Perambra Higher Secondary School Jayarajan, Rotary Zonal Secretary VP Sasidharan, m. Gireesh Kumar and others participated. Interact President Atulya Warrier recorded the vote of thanks.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read