പേരാമ്പ്ര ശ്രീചിന്മയ കോളെജ് ഫെസ്റ്റ് സമാപിച്ചു

By | Tuesday February 18th, 2020

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര ശ്രീചിന്മയ കോളെജ് ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം. റീന ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എ. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഗായകന്‍ കൗശിക്. എസ്. വിനോദ് മുഖ്യാതിഥിയായിരുന്നു.

കോളെജ് യൂണിയന്‍ ചെയര്‍മാന്‍ എം. വൈഷ്ണവ്, ചെയര്‍പേഴ്‌സണ്‍ അളകനന്ദ, ഗ്രാമപഞ്ചായത്ത് അംഗം ആര്‍.കെ. രജീഷ് കുമാര്‍, സതിസത്യന്‍, സി.പി.എ. അസീസ്, രാജന്‍ മരുതേരി, ടി. ശിവദാസന്‍, അലങ്കാര്‍ ഭാസ്‌ക്കരന്‍, എന്‍. ഹരിദാസന്‍, പേരാമ്പ്ര എയുപി സ്‌കൂള്‍ പ്രധാനാധ്യാപിക കെ.പി. മിനി എന്നിവര്‍ സംസാരിച്ചു. ഖാന്‍കാവില്‍ സ്മാരക അവാര്‍ഡ് ജേതാവ് രാമചന്ദ്രന്‍ നടുവണ്ണൂരിന് ഉപഹാരം നല്‍കി.

സംസ്ഥാന കായിക മേളയില്‍ ജേതാക്കളായ കെ.എല്‍. കാര്‍ത്തിക്, അളകാ രവീന്ദ്രന്‍ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും കൊല്ലം ഷാഫി നയിക്കുന്ന കോഴിക്കോട് ശ്രീരാഗം മ്യൂസിക്കിന്റെ മെഗാ ഗാനമേളയും അരങ്ങേറി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read