പേരാമ്പ്ര ശ്രീചിന്മയ കോളെജ് വിദ്യാര്‍ത്ഥികള്‍ ദയയിലെ രോഗികള്‍ക്കൊപ്പം

By | Tuesday March 10th, 2020

SHARE NEWS

പേരാമ്പ്ര : ദയ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മനസിലാക്കാനാണ് പേരാമ്പ്ര ശ്രീചിന്മയ കോളെജ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. എന്നാല്‍ ദയ ചെയ്യുന്ന ആതുരസേവനത്തില്‍ ആകൃഷ്ടരായ വിദ്യാര്‍ത്ഥികള്‍ കോളെജില്‍ പാലിയേറ്റീവ് വിംങ് രുപീകരിക്കാനും ദയ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാനും തീരുമാനമെടുത്താണ് തിരിച്ചത്.

കാലത്ത് 9. 30തോടെ എത്തിയ തെരഞ്ഞെടുത്ത ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ ദയയുടെ സാന്ത്വന പരിചരണത്തെ കുറിച്ച് മനസിലാക്കുകയും രോഗികളോട് സംവദിക്കുകയും ചെയ്തു. ഒരുമിച്ചിരുന്ന് കലാ പരിപാടികളവതരിപ്പിക്കുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ രോഗികള്‍ക്ക് ഒരു നല്ല ദിവസം സമ്മാനിച്ചാണ് മടങ്ങിയത്. ദയക്ക് വരുമാനം കണ്ടെത്താന്‍ ഡോ: അബ്ദുല്ല പാലേരി പുറത്തിറക്കിയ പുസ്തകത്തിന്റെ 100 കോപ്പി കുട്ടികള്‍ വാങ്ങി.

ദയ അങ്കണത്തില്‍ പറവകള്‍ക്ക് തെളിനീര്‍ പദ്ധതിയും വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നടപ്പിലാക്കി. ദയ ജനറല്‍ സെക്രട്ടറി ഇ.പി. കുഞ്ഞബ്ദുല്ല, സുരേഷ് പാലോട്ട്, വി.കെ. കുഞ്ഞിമൊയ്തി എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. ഡയാനാ ലിസി മുഖ്യാതിഥിയായിരുന്നു. വിസ്മയ, അനുശ്രി, സുദിന, മുഹമ്മദ് ഷഹീല്‍ പ്രിന്‍സിപ്പാള്‍ എ. നാരായണന്‍, ഇ. വിനോദ്, കെ.സി. നാരായണന്‍, സി. മനോജ്, രാജന്‍ നരയംകുളം, പി.പി. രമണി, ഷൈമ, ബീന, ബിന്ദു സചിത്രന്‍, പി.പി. മനോജ്, രഞ്ജിത്ത്, റാഷിദ് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read