പേരാമ്പ്ര വടകര റൂട്ടിലെ ബസ് സമരം അവസാനിപ്പിക്കണം; എഐവൈഎഫ്

By | Friday January 11th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര വടകര റുട്ടിലെ ബസ് സമരം അവസാനിപ്പിക്കുന്നതിന് അധികൃതരുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് എഐവൈഎഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വടകര പട്ടണത്തില്‍ വരുത്തിയ ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് ഈ റൂട്ടില്‍ ദിവസങ്ങളായി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥകള്‍ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാര്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്. സമാന്തര സര്‍വ്വീസുകളെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരുന്നു.

അധികൃതര്‍ നിസംഗത വെടിഞ്ഞ് സമരം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ എഐവൈഎഫ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. വി.എം. സമീഷ്, ധനേഷ് കാരയാട്, ജിജോയ് ആവള, അഖില്‍ കേളോത്ത് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read