പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

By | Saturday November 30th, 2019

SHARE NEWS

പേരാമ്പ്ര : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച കെഎസ്യു പ്രവര്‍ത്തകനെ കാണാനെത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ എസ്‌യു പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ റോഡ് ഉപരോധിച്ചു.

ഉപരോധ സമരത്തിന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എസ്. സുനന്ദ്, കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി സൂരജ്, ബ്ലോക്ക് പ്രസിഡണ്ട് മുആദ് നരിനട, ലതേഷ് പുതിയേടത്ത്, ദാഹിം മുണ്ടിയത്ത്, നിതിന്‍ വിളയാട്ടൂര്‍, സി.പി. സുഹനാദ്, കിഷോര്‍ കാന്ത്, പി. ഷിഗില്‍, റിച്ചാര്‍ഡ് ജോണ്‍, പി. ബാസില്‍, ആല്‍വിന്‍ ചക്കിട്ടപാറ, അക്ഷയ് പുഷ്പന്‍, ആദില്‍ മുണ്ടിയത്ത്, ജിതേഷ് ഇരിങ്ങത്ത്, നന്ദ കിഷന്‍, അമിത് രാജപുരം എന്നിവര്‍ നേതൃത്വം നല്‍കി.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി , ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, കെ.കെ. വിനോദന്‍ , കെ. മധു കൃഷ്ണന്‍, പി.എം. പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍, രാജന്‍ പുതിയേടത്ത്, പ്രദീഷ് നടുക്കണ്ടി, ലതേഷ് പുതിയെടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read