Categories
headlines

പേരാമ്പ്ര ഗവ.ഐടിഐ കെട്ടിട ശിലാസ്ഥാപനം

പേരാമ്പ്ര: മലയോരഗ്രാമത്തിന്റെ ചിരകാലസ്വപ്‌നമായിരുന്ന ഗവ.ഐടിഐ യ്ക്ക് സ്വന്തമായി കെട്ടിടമൊരുങ്ങുന്നു. മുതുകാട് അങ്ങാടിയില്‍ ഫിബ്രവരി 6 ന് വൈകിട്ട് മന്ത്രി ടി.പി രാമക്യഷ്ണന്‍ കെട്ടിടശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും.


ഇതിനായി 4 എക്കര്‍ സ്ഥലം റവന്യൂ വകുപ്പ് വ്യാവസായിക പരിശീലന വകുപ്പിനു കൈമാറിയിട്ടുണ്ട്. ജില്ലാകലക്ടര്‍ എസ്.സാംബശിവറാവു മുഖ്യാതിഥി ആയിരിക്കും.

ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ 2017 ജനുവരിയിലായിരുന്നു ഐടിഐ ആരംഭിച്ചത്. മുതുകാട് ബസ് സ്റ്റാന്റിനു സമീപത്ത് അക്കാഡമിക്ക് ബേ്‌ളാക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബേ്‌ളാക്ക്, വര്‍ക്ക് ഷോപ്പ് കെട്ടിടം, ട്രെയിനീസ് ഹോസ്റ്റല്‍, കേന്റീന്‍, ക്വാട്ടേഴ്‌സ് എന്നിങ്ങനെ വിപുലമായ സൗകര്യത്തോടുകൂടിയ അന്താരാഷ്ട്ര ഐടിഐ നിര്‍മ്മിക്കുന്നതിനുളള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.


ഐടിഐ യുടെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി ആറേമുക്കാല്‍ കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിക്കും.

വ്യാവസായിക പരിശീലനവകുപ്പ് ഡയറക്ടര്‍ ഡോ.എസ് ചിത്ര, ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റി ങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജശശി, വൈസ്പ്രസിഡന്റ് ചിപ്പിമനോജ്, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശശി, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദുവത്സന്‍, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീനനാരായണന്‍, ആര്‍ഡിടി ജോയ്ന്റ് ഡയറക്ടര്‍ കെ.പി ശിവശങ്കരന്‍, ഉത്തരമേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ്ങ് സി.രവികുമാര്‍, കോഴിക്കോട് ഐടിഐ നോഡല്‍ പ്രിന്‍സിപ്പല്‍ എം.എ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP