പേരാമ്പ്ര : പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന് കെട്ടിടം ഉദ്ഘാടനം ചെയ്തു. ഒരു കോടിയോളം രൂപ വകയിരുത്തി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജു ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.

അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മലബാര്‍ വന്യജീവി സങ്കേതവും പശ്ചിമഘട്ടത്തിലെ മറ്റ് അതിലോല പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള വനഭൂവിഭാഗങ്ങള്.
പ്രസ്തുത വനഭൂമികളും അതുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളും വന്യജീവി സമ്പത്തും കാര്യക്ഷമമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന് രൂപീകരിച്ചത്.
ചടങ്ങിന് അധ്യക്ഷത വഹിച്ച പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ശിലാഫലകം അനാഛാദനം ചെയ്തു.
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എ ജോസ് കുട്ടി, എം.എം പ്രദീപന്, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ഡി.കെ വിനോദ് കുമാര്‍, എന്‍.ടി സാജന്, എം.രാജീവന് എന്നിവര്‍ സംസാരിച്ചു.

News from our Regional Network
RELATED NEWS
