പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി കൃഷി വിജ്ഞാന് കേന്ദ്രയില്‍ ഇന്ന് മുതല്‍ 10 വരെ സാങ്കേതിക വാരാചരണം നടത്തുന്നു. ഇതിനോടനുബന്ധിച്ച് വിവിധ കാര്‍ഷിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.

പച്ചക്കറി ദിനാഘോഷത്തിന്റെ ഭാഗമായി പച്ചക്കറികൃഷി, വനിതാ ദിനത്തോടനുബന്ധിച്ച് കൂണിന്റെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം, കുരുമുളക് ദിനാഘോഷത്തിന്റെ ഭാഗമായി കുരുമുളകും മഞ്ഞളുമായി ബന്ധപ്പെട്ട വെബിനാര്‍ എന്നിവ നടക്കും.
ഫലവൃക്ഷ ദിനാഘോഷത്തിന്റെ ഭാഗമായി ഫലവൃക്ഷങ്ങളുടെ കൃഷിയും പരിപാലന രീതികളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു.
വനിതാ ദിനത്തിന്റെ ഭാഗമായി സൗത്തിന്ത്യയില്‍ നിന്ന് ഏറ്റവും നല്ല വനിത കര്‍ഷകയായി ഐസിഎആര്‍ തെരഞ്ഞെടുത്ത ടി. രേഖയെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.
വിവിധയിനം പച്ചക്കറി വിത്തുകള്‍, ഫലവൃക്ഷ തൈകള്‍, കുരുമുളക് തൈകള്‍, മഞ്ഞള്‍ വിത്തിനങ്ങള്‍ എന്നിവ കൃഷി വിജ്ഞാന് കേന്ദ്രയില്‍ നിന്ന് ലഭ്യമാണെന്ന് കെവികെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി രാമകൃഷ്ണന് അറിയിച്ചു.

News from our Regional Network
RELATED NEWS
