പേരാമ്പ്ര : പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേ്രന്ദത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ പി. രാതാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.

ഡോ. കെ.എം. പ്രകാശ്, ഡോ. ഷണ്മുഖവേല്, ഡോ. കെ.കെ. ഐശ്വര്യ, ഡോ. ടി. പ്രദീപ്, ടി.പി. രവീന്ദ്രന് കോട്ടൂര്‍, ബാലകൃഷ്ണന് മരുതോങ്കര എന്നിവര്‍ സംബന്ധിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ എസ്എംഎസ് കുറ്റിക്കുരുമുളക്, പച്ചക്കറികളുടെ ഗ്രാഫ്റ്റിംഗ് എന്നീ വിഷയങ്ങളില്‍ ഡോ. പി.എസ് മനോജ് ക്ലാസെടുത്തു.
പരിപാടിയില്‍ കെവികെയിലെ ജീവനക്കാരും കോട്ടൂര്‍, മൂലാട്, ചാപ്പന്‍തോട്ടം, മൊയിലോത്തറ, വടകര, ചാത്തന്‍കോട്ട്നട തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകര്‍ പങ്കെടുത്തു.
മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കാളികളായി. കര്‍ഷകര്‍ക്ക് വിവിധ ചെടികള്‍ സൗജന്യമായി വിതണം ചെയ്തു.

പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Perambranews Live
RELATED NEWS
