Categories
headlines

പെരുവണ്ണാമൂഴി പോലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു -ബിജെപി

പേരാമ്പ്ര : പെരുവണ്ണാമൂഴി പൊലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയും ആര്‍എസ്സ്എസ്സ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളാക്രമിച്ച പ്രതികളെ സംരക്ഷിക്കുകയും ചെയ്യുവെന്നാരോപിച്ച് പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാര്‍ച്ച് നടത്തി.


തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം ചക്കിട്ടപ്പാറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ക്ക് നേരെ അക്രമണം നടത്തിയത് സിപിഎം പ്രവര്‍ത്തകാരാണെന്ന തെളിവ് ലഭിച്ചിട്ടും പ്രതികള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

രാത്രിയുടെ മറവില്‍ സിപിഎം പ്രദേശത്ത് അക്രമം അഴിച്ചു വിടുകയാണുണ്ടായതെന്നും പ്രതികളെ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ടും നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലന്നും ബിജെപി ആരോപിച്ചു.


ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്രിമിനലുകളെ സംരക്ഷിക്കുകയും നിരപരാധികളായ ബിജെപി ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യല്‍ എന്ന വ്യാജേന പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി അപമാനിക്കുന്ന എസ്ഐയുടെ നടപടിയില്‍ ശക്തമായി പ്രതിഷേധമുയരുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ കമ്മറ്റി അംഗം ജയപ്രകാശ് കായണ്ണ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് ജഗതീഷ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് വി.സി .ബിനീഷ്, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, എ. ബാലചന്ദ്രന്‍, കെ.എം. ഷിബി, സി.കെ. ലീല, ജിഷ സുധീഷ്, വിഷ്ണു പ്രസാദ്, സുധീപ്, അര്‍ജുന്‍, പത്മനാഭന്‍ കടിയങ്ങാട്, ശിവദാസന്‍, സുനി മാക്കുന്നുമ്മല്‍, അനൂപ് നരിനട, ശിവദാസന്‍ കാരയാട്, കെ.ടി. പ്രകാശിനി എന്നിവര്‍ പങ്കെടുത്തു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP