ജില്ലാ കൃഷിഫാമിലെ പരിച്ചുവിട്ട തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

By | Thursday March 19th, 2020

SHARE NEWS

പേരാമ്പ്ര : പെരുവണ്ണാമൂഴി കൂവ്വപൊയിലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി ഫാമില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. ഇവിടെ കാഷ്യല്‍ തൊഴിലാളികളായി കഴിഞ്ഞ 10 വര്‍ഷക്കാലമായി ജോലി ചെയ്തു പോന്ന 68 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. 127 തൊഴിലാളികള്‍ ഉണ്ടായിരുന്നതില്‍ 59 പേരെ സ്ഥിരപ്പെടുത്തുകയും ചെയ്തു.

വര്‍ഷങ്ങളായി ജോലി ചെയ്ത് പോന്നവര്‍ക്ക് യാതൊരു പരിഗണയും നല്‍കാതെ പ്രായം പരിധിയാക്കി നിശ്ചയിച്ചാണ് തൊഴിലാളികളെ സ്ഥിരപ്പെടുത്തിയതെന്നും തൊഴിലാളികള്‍ പറഞ്ഞു. മാത്രവുമല്ല സ്ഥിരപ്പെടുത്താത്ത തൊഴിലാളികള്‍ക്ക് തൊഴിലുമില്ലാത്ത അവസ്ഥയാണെന്നും അധികൃതരുടെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

പിരിച്ചുവിട്ട തൊഴിലാളികള്‍ ഭാവി സമരപരിപാടികള്‍ ആലോചിക്കുന്നതിനായി യോഗം ചേരുകയും മാര്‍ച്ച് 25 ന് ജില്ലാ കൃഷി ഫാമിന് മുന്നില്‍ സൂചന സമരം നടത്താനും തുടര്‍ന്ന് അനിശ്ചിതകാല നിരാഹാര സമരങ്ങള്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്താനും തീരുമാനിച്ചു. യോഗം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. ജോഷിബ അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി, എന്‍.വി. സതീഷ്, പി.കെ. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങിന് ടി.പി. രജില സ്വാഗതം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read