യാത്രാക്ലേശം രൂക്ഷം: പെരുവണ്ണാമൂഴി – കടിയങ്ങാട് – കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം

By | Saturday October 26th, 2019

SHARE NEWS

പേരാമ്പ്ര : യാത്രാപ്രശ്‌നം രൂക്ഷമായ പെരുവണ്ണാമൂഴി – കടിയങ്ങാട് – കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ പെരുവണ്ണാമൂഴിയില്‍ നിന്നും കോഴിക്കോട്ടേക്ക് അതിരാവിലെ രണ്ട് ബസ് മാത്രമെ സര്‍വ്വീസ് നടത്തുന്നുള്ളു.

ഇതിനിടയിലുള്ള സമയങ്ങളില്‍ മുതുകാട്, ചെമ്പനോട, പെരുവണ്ണാമൂഴി, പന്തിരിക്കരയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകണമെങ്കില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ കടിയങ്ങാട് എത്തി മറ്റ് ബസുകളെ ആശ്രയിക്കണം. വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കുറ്റ്യാടി കോഴിക്കോട്ട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളില്‍ ചിലത് പെരുവണ്ണാമൂഴിയിലേക്ക് ട്രിപ്പ് മാറ്റി വിട്ടാല്‍ രൂക്ഷമായ യാത്രാപ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ മുതുകാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് ഒരു കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസ് നടത്തിയിരുന്നു കലക്ഷന്‍ കുറവാണെന്ന കാരണം പറഞ്ഞ് പിന്നീട് ഇത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ബന്ധപ്പെട്ട അധികാരികളും, ജനപ്രതിനിധികളും അടിയന്തിരമായി ഈ യാത്രാപ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പേരാമ്പ്ര പെരുവണ്ണാമൂഴി റൂട്ടിലെ രാത്രി കാലങ്ങളിലെ യാത്ര പ്രശ്‌നം പരിഹരിക്കുന്നതിനായി ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അനുവദിച്ചു നല്‍കണമെന്നാവശ്യപെട്ട് കൊണ്ട് ഡിവൈഎഫ്‌ഐ പന്തിരിക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിവേദനം നല്‍കി. മേഖല സെക്രട്ടറി എ.പി. ബിപിന്‍, പ്രസിഡണ്ട് ഷിനോജ് ഒറ്റക്കണ്ടം എന്നിവരാണ് നിവേദനം സമര്‍പ്പിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read