പെരുവണ്ണാമൂഴിയില്‍ താരും തളിരും സാങ്കേതിക വിദ്യാ വാരാചരണം 12ന് ആരംഭിക്കും

By | Sunday March 10th, 2019

SHARE NEWS

പേരാമ്പ്ര : താരും തളിരും സാങ്കേതിക വിദ്യാ വാരാചരണം 12 മുതല്‍ 15 വരെ ഐസിഎആറിന്റെ കീഴിലുള്ള പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തുമെന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി. രാതാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം, കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാറുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളുടെയും കര്‍ഷകരുടെയും ആഭിമുഖ്യത്തില്‍ പ്രദര്‍ശന വിപണന സ്റ്റാളുകളുമുണ്ടായിരിക്കും.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി 12 ന് 10 മണിക്ക് ഉദ്ഘാടനം ചെയ്യും. വേനല്‍ക്കാല പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ സെമിനാറും നടക്കും. 13 ന് ശാസ്ത്രീയ തെങ്ങുകൃഷി സംബന്ധിച്ച് ബ്ലോക്ക് തല സെമിനാര്‍ നടത്തും.

14 ന് കൃഷിക്കാര്‍ക്കുള്ള പിപിവിഎഫ്ആര്‍എ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി നിര്‍വഹിക്കും. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. സമാപന ദിനമായ 15 ന് അലങ്കാര മത്സ്യകൃഷിയില്‍ പരിശീലനവും, കോഴി വളര്‍ത്തലില്‍ സെമിനാറും നടത്തും. ദിവസവും രാവിലെ പത്ത് മുതലാണു പരിപാടികള്‍ ആരംഭിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read