പെരുവണ്ണാമൂഴി കെവികെയില്‍ പ്രഗതി മഞ്ഞള്‍ വിളവെടുപ്പുത്സവം നടത്തി

By | Tuesday February 11th, 2020

SHARE NEWS

പേരാമ്പ്ര : പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഐഐഎസ്ആര്‍ പ്രഗതി മഞ്ഞളിന്റെ വിളവെടുപ്പുത്സവം നടത്തി. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കുറഞ്ഞ കലദൈര്‍ഘ്യം, ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള മഞ്ഞള്‍ ഇനമാണ് ഐഐഎസ്ആര്‍ പ്രഗതി.

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. ടി. ജോണ്‍ സക്കറിയ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി. രാതാകൃഷ്ണന്‍ വിശദീകരണം നടത്തി. ഡോ. പി.എസ്. മനോജ്, ഡോ. കെ.എം. പ്രകാശ്, ഡോ. കെ.കെ. ഐശര്യ, ഡോ. ബി. പ്രദിപ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതോളം കര്‍ഷകര്‍ പങ്കെടുത്തു. പ്രഗതി മഞ്ഞളിന്റെ വിത്ത് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0496 2666041.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read