ലോക മണ്ണ് ദിനം ആചരിച്ചു

By | Friday December 6th, 2019

SHARE NEWS

പേരാമ്പ്ര : പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കാവുന്തറ സര്‍വ്വീസ് സഹകരണ ബാങ്ക് ഗ്രാമീണ ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു.

ഇതോടൊപ്പം മണ്ണ് ആരോഗ്യ കാര്‍ഡുകളുടെ വിതരണവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു. കാവുന്തറയില്‍ നടന്ന ദിനാഘോഷവും ഇതോടൊപ്പം നടത്തിയ കാര്‍ഷിക സെമിനാറും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട ഉദ്ഘാടനം ചെയ്തു. കെവികെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി. രാതാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മണ്ണിന്റെ ആരോഗ്യ പരലപാലനം, ജൈവപച്ചക്കറി കൃഷി എന്നീ വിഷയങ്ങളില്‍ ഡോ. പി.എസ്. മനോജ് സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ശശി കോലോത്ത് സ്വാഗതവും പി.എം. രാജന്‍ നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം കര്‍ഷകര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read