മുതുകാട് അഗസ്ത്യമല ഉമാമഹേശ്വര ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം നാളെ മുതല്‍

By | Saturday September 28th, 2019

SHARE NEWS

പേരാമ്പ്ര : പെരുവണ്ണാമൂഴി മുതുകാട് അഗസ്ത്യമല ഉമാമഹേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം നാളെ മുതല്‍ ആരംഭിക്കും. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകള്‍, ഗ്രന്ഥം വെപ്പ്, ആയുധപൂജ, വാഹന പൂജ, എഴുത്തിനിരുത്തല്‍ എന്നിവ ഉണ്ടാകും.

വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാ തടസം മാറാനും ബുദ്ധിവികാസത്തിനും വേണ്ടി സ്വാരസ്വത ഔഷധ പൂജയും ഔഷധ സേവയും നടത്തുന്നു. 10 ദിവസം പൂജിച്ച ഔഷധം വിജയദശമി ദിവസം ക്ഷേത്രത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 41 ദിവസം കഴിക്കാനുള്ള സ്വാരസ്വതം തുള്ളിമരുന്ന്, സ്വാരസ്വതം അരിഷ്ടം, സ്വാരസ്വത ഘൃതം എന്നിവ അവരവരുടെ പേരില്‍ പ്രത്യേകം പൂജിച്ച് നല്‍കുന്നു.

നാളെ മുതല്‍ ഒക്‌ടോബര്‍ 7 വരെ നവദുര്‍ഗ്ഗ പുജയും ഗണപതി ഹോമവും ഭഗവതിസേവയും നടക്കുന്നു. ഒക്ടോബര്‍ 6,7,8 തിയ്യതികളില്‍ പ്രത്യേക നാമ ജപവും കൂട്ടപ്രാര്‍ത്ഥനയും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 6 ന് കാലത്ത് ഗണപതി ഹോമം മൃത്യുംഞ്ജയ ഹോമം, ചണ്ഡികാ ഹോമം, വൈകീട്ട് ഗ്രന്ഥം വെപ്പ,് ഗ്രന്ഥ പൂജ, ആയുധപൂജ എന്നിവ നടക്കും.

ഒക്ടോബര്‍ 7 ന് കാലത്ത് ഗണപതി ഹോമം സുദര്‍ശ്ശന ഹോമം ദുര്‍ഗ്ഗാ പൂജ വൈകീട്ട് 4 മണി മുതല്‍ വാഹന പൂജ ഒക്ടോബര്‍ 8 ന് കാലത്ത് സരസ്വതി പൂജ എഴുത്തിനിരുത്തല്‍ ഔഷധസേവ ഔഷധവിതരണം ഉച്ചക്ക് 12 മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കായ് വിദ്യാഗോപാലമന്ത്ര അര്‍ച്ചനയും വിളക്ക് പൂജയും പ്രത്യേകം നടത്തുന്നു. ഒക്ടോബര്‍ 6, 7,8 ദിവസങ്ങളില്‍ അന്നദാനവും ഉണ്ടായിരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read