വ്യാജവാറ്റിനെതിരെ കര്‍ശന നടപടിയുമായി പെരുവണ്ണാമൂഴി പൊലീസ്; തുടര്‍ച്ചയായ അഞ്ചാം ദിവസവും വ്യാജവാറ്റ് പിടികൂടി

By | Wednesday April 1st, 2020

SHARE NEWS

പേരാമ്പ്ര : ലോക് ഡൗണ്‍ തുടങ്ങിയതോടെ നാടെങ്ങും വ്യാജവാറ്റും സജീവം. വ്യാജവാറ്റിനെതിരെ കര്‍ശന നടപടിയുമായി പെരുവണ്ണാമൂഴി പൊലീസും രംഗത്ത്. ലോക് ഡൗണിന്റെ ഭാഗമായി പൊതുനിരത്തുകളില്‍ പൊലീസിന്റെ കര്‍ശന പരിശോധന നടക്കുന്നതിനിടയിലും വ്യാജവാറ്റിനെതിരെയും പൊലീസ് ശക്തമായി രംഗത്ത്.

പെരുവണ്ണാമൂഴി ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് പി. രാജേഷിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചായായ അഞ്ചാം ദിവസവും വ്യാജവാറ്റ് പിടികൂടി. സ്‌റ്റേഷന്‍ പരിധിയിലെ മലയോര േമഖലകളായ പ്രേദശങ്ങളിലാണ് വ്യാജവാറ്റ് കൂടുതലായും നടക്കുന്നത്. യുവജന സംഘടനകളും മറ്റും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തുന്നത്.

ഇന്ന് കൂത്താളി ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍ പേരാമ്പ്ര ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 40 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. ഇവിടെ ഭജന മഠത്തിന് സമീപം പുത്തന്‍പുരയില്‍ മീത്തല്‍ ഭാഗത്ത് ആളൊഴിഞ്ഞ കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.

ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് പി. രാജേഷ്, സബ്ബ് ഇന്‍സ്പക്ടര്‍ വി. സതീശന്‍, എഎസ്‌ഐമാരായ എം. രാജീവന്‍, ബാലകൃഷ്ണന്‍, ഡ്രൈവര്‍ ജയകൃഷ്ണന്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. വാറ്റ് ഉപകരണങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും വാഷ് നശിപ്പിക്കുകയും ചെയ്തു.

 

Peruvannamuzhi police with stringent action against false vat; For the fifth consecutive day, the fake vat was seized

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read