ചെമ്പനോട കടന്തറപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന യുവാക്കളെ ആദരിച്ചു

By | Thursday October 24th, 2019

SHARE NEWS

പേരാമ്പ്ര : നിരന്തരം അപകടങ്ങളും മരണങ്ങളും സംഭവിക്കുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട കടന്തറപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന പ്രദേശത്തെ ഇരുപതോളം യുവാക്കളെ കഴിഞ്ഞ ദിവസം ചെമ്പനോട ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.

പെരുവണ്ണാമൂഴി പൊലീസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പെരുവണ്ണാമൂഴി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ.കെ. അസന്‍ ഉദ്ഘാടനം ചെയ്തു. ഉപഹാര സമര്‍പ്പണവും നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ലൈസാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫാ. കുര്യാക്കോസ് കൊച്ചു കൈപ്പേല്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഷൈല ജയിംസ്, വാര്‍ഡ് മെമ്പര്‍ സിമിലി സുനില്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.എ. ജോസ് കുട്ടി, സി.കെ. ശശി, ആവള ഹമീദ്, അഡ്വ. ജയ് സണ്‍ ജോസഫ്, രാജീവ് തോമസ്, ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ സജി ജേക്കബ്, പൊലീസ് ഉദ്യോഗസ്ഥരായ എം. സുരേഷ്, എന്‍.എം. റസാഖ് എന്നിവര്‍ പ്രസംഗിച്ചു. പല കാലഘട്ടങ്ങളിലായി നിരവധി യുവാക്കളും മധ്യവയസ്‌കരും ഈ പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ടിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read