കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

By | Friday April 3rd, 2020

SHARE NEWS

പേരാമ്പ്ര : കുറ്റ്യാടി ജലസേചന പദ്ധതിയുടെ റിസര്‍വോയറില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി. കല്ലാനോട് വടുതലയില്‍ സോണി സബാസ്റ്റ്യന്‍(25) നെയാണ് കാണാതായത്.

ഇന്ന് വൈകിട്ട് 5 മണിയോടെ കൂട്ടുകാരോടൊത്ത് റിസര്‍വോയറില്‍ കുളിക്കാനിറങ്ങി എല്ലാവരും ചേര്‍ന്ന് മറുകരക്ക് നീന്തുകയായിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ മറുകരയിലെത്തിയിട്ടും സോണിയെ കാണാതാവുകയായിരുന്നു.

ഉടന്‍ മറ്റുള്ളവരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും കൂരാച്ചുണ്ട് പൊലീസും കക്കയം അമീന്‍ റസ്‌ക്യൂ ടീമും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read