പെരുവണ്ണാമൂഴിയിലെ പാറപൊട്ടിക്കല്‍ വിയറ്റനാം കോളനി സിനിമ േമാഡല്‍ പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ല കര്‍മ്മസമിതി

By | Sunday October 6th, 2019

SHARE NEWS

പേരാമ്പ്ര : പെരുവണ്ണാമൂഴി ചെറുകിട ജല വൈദ്യുതി ടണല്‍ നിര്‍മ്മാണത്തിനു വന്‍ സ്‌പോടനം നടത്തി പാറ പൊട്ടിക്കുന്നതിന്റെ പ്രകമ്പനത്തില്‍ വീടുകള്‍ക്കു നഷ്ടമുണ്ടായവരെ അധികൃതര്‍ കബളിപ്പിക്കുന്നതായ് ആരോപിച്ച് കര്‍മ്മസമിതി രംഗത്ത്. പ്രശ്‌ന പരിഹാരത്തിനായി തങ്ങള്‍ക്കിഷ്ടമുള്ളവരെ മാത്രം വിളിച്ചു ചേര്‍ത്ത് കരാറുകാരന്റെ ഇംഗിതത്തിനനുസരിച്ചു നിലപാടെടുക്കാനുള്ള തീരുമാനം വിലപ്പോവില്ല.

വിയറ്റനാം കോളനി സിനിമ േമാഡല്‍ പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്നും ജനങ്ങളുടെ ദുരിതം കണ്ടില്ലെന്നു നടിച്ചു ഏകപക്ഷീയ തീരുമാനമെടുത്തു കാര്യം നടത്തിക്കളയാമെന്നു ആരും കരുതേണ്ടെന്നും യോഗം മുന്നറിയിപ്പു നല്‍കി. വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും നിയമ നടപടിക്കും നേതൃത്വം നല്‍കും.

നൂറ് കണക്കിനു വീടുകളും, ആശുപത്രിയും, ആരാധനാലയവും അണക്കെട്ടുമെല്ലാം പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തിന്റെ വലിയ ഭീഷണി നേരിടുകയാണ്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും യഥാര്‍ത്ഥ ദുരിതമനുഭവിക്കുന്നവരെ മറന്നു പ്രവര്‍ത്തിക്കുകയാണെന്നും യോഗം ആരോപിച്ചു.

കര്‍മ്മസമിതി ചെയര്‍മാന്‍ ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. വിജയന്‍ പോത്തനാമലയില്‍, അനൂപ് തേക്കനാത്ത്, ബിജു പ്ലാത്തറ, ജസ്റ്റിന്‍ രാജ്, ബിനു ഒറവുണ്ടന്‍ ചാലില്‍, സത്യന്‍ എടത്തില്‍, ടി.ആര്‍. വിനോദ്, അബ്ദുള്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read