നരയംകുളത്ത് കിണറില്‍ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

By | Thursday August 22nd, 2019

SHARE NEWS


പേരാമ്പ്ര : നരയംകുളം തണ്ടപ്പുറത്തുമ്മല്‍ കിണറില്‍ വീണ കാട്ടുപന്നിയെതാമരശ്ശേരി ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. തൈക്കണ്ടി ഗോവിന്ദന്റെ പറമ്പിലെ കിണറിലാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ പന്നി വീണത്. ഏകദേശം 5 വയസ് പ്രായമുള്ള ഇതിന് 70 കിലോ തൂക്കമുണ്ട്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കിണറിന്റെ പടവ് പന്നി കുത്തി കുഴിച്ചിട്ടുണ്ട്. ആര്‍. ആര്‍. ടിയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി. പി. പ്രസാദ്, ഫോറസ്റ്റ് വാച്ചര്‍ മുരളി എന്നിവരുടെ നേതൃത്വത്തില്‍ അതിസാഹസികമായാണ് പന്നിയെ കരക്കെത്തിച്ച് കൂട്ടിലടച്ചത്. ഇതിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചിനു കീഴിലുള്ള വനമേഖലയില്‍ വിട്ടു.

ഒരു മാസം മുമ്പ് പടിയക്കണ്ടിയില്‍ ഒരാളെ കുത്തിയ പന്നി കിണറില്‍ വീണിരുന്നു. പരുക്കേറ്റയാള്‍ ഇപ്പോളും ചികിത്സയിലാണ്. നരയംകുളത്തിനും പടിയക്കണ്ടിക്കും പുറമെ ചെങ്ങോടുമലയുടെ താഴ്വരയായ മൂലാട്ടും ആവറാട്ട് മുക്കിലും കാട്ടുപന്നി, മുള്ളന്‍ പന്നി എന്നിവയുടെ ശല്യം വ്യാപകമാണ്.

കപ്പ, വാഴ, ചേന, ചേമ്പ്, തെങ്ങിന്‍ തൈ എന്നിവ ഇവറ്റകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ചെങ്ങോടുമലയില്‍ നിന്ന് അഞ്ച് ഏക്കറിലധികം സ്ഥലത്തെ കാടുകളും മരങ്ങളും വെട്ടിനശിപ്പിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read