Categories
headlines

പേരാമ്പ്രയില്‍ പോലീസ് എയ്ഡ് പോസ്റ്റും പേ-പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തണം: ലയണ്‍സ് ക്ലബ്ബ്

പേരാമ്പ്ര: ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ കയറിയിറങ്ങുന്ന പേരാമ്പ്ര ബസ്സ്റ്റാന്റില്‍ പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും വാഹന ഗതാഗതം സുഗമമാക്കാന്‍ നഗര സമീപപ്രദേശത്ത് പേ-പാര്‍ക്കിംഗ് സൗകര്യം ഒരുക്കണമെന്നും പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


ബസ്സുകളുടെ ലഭ്യത, ബസ് ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, യാത്രക്കിടയില്‍ സഹയാത്രികരുമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍, സ്ത്രീ യാത്രക്കാര്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍, വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്‌നങ്ങള്‍, രാത്രി വൈകി സ്റ്റാന്റിലെത്തേണ്ടി വരുന്ന വനിതാ യാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ത്വരിത ഗതിയില്‍ ആശ്രയിക്കാനും, മണിക്കൂറുകളോളം ഡ്യൂട്ടി ചെയ്യുന്ന വനിതകളുള്‍പ്പെടെയുള്ള പോലീസുകാര്‍ക്ക് അവശ്യം നടുനിവര്‍ക്കാനും ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് ഒരു പോലീസ് എയിഡ് പോസ്റ്റ് അത്യാവശ്യമാണെന്നും യോഗം വിലയിരുത്തി.

കൂടാതെ അനുദിനം വര്‍ധിക്കുന്ന വാഹനത്തിരക്ക് മൂലം ശ്വാസം മുട്ടുന്ന പേരാമ്പ്ര നഗരത്തോടു ചേര്‍ന്ന് വാഹന പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP