പന്തിരിക്കരയില്‍ ബോംബ് കണ്ടെത്തി

By | Saturday January 5th, 2019

SHARE NEWS

പേരാമ്പ്ര: പന്തിരിക്കരയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ പുറക് വശത്തു ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ രണ്ട് നാടന്‍ ബോംബ് കണ്ടെത്തി. പന്തിരിക്കര ജാനകിവയല്‍ അരീക്കന്‍ ചാലില്‍ സജി എന്നയാളുടെ വീട്ടില്‍ നിന്നാണ് പെരുവണ്ണാമൂഴി പൊലീസ് നടത്തിയ റെയ്ഡില്‍ ബോംബ് കണ്ടെത്തിയത്.

ഇയാളെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയതായിരുന്നു റെയ്ഡ്. ഇവ ബോംബ് സ്‌ക്വാര്‍ഡ് നിര്‍വീര്യമാക്കി.

ഓട്ടോ ഡ്രൈവറായ സജി മുന്‍പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. സിപിഎം വിട്ട് ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരെ കെണിയില്‍ കുടുക്കാന്‍ സിപിഎം ആസൂത്രിതമായി നടത്തിയ നാടകമാണ് ബോംബ് റെയ്ഡ്എന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

പന്തിരിക്കരയിലെ ബോംബ് രാഷ്ട്രീയത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.ടി. സരീഷ്, ബ്ലോക്ക് സെക്രട്ടറി പ്രകാശന്‍ കന്നാട്ടി എന്നിവര്‍ ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read