പെരുവണ്ണാമൂഴി ടണല്‍ നിര്‍മ്മാണം തടഞ്ഞവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

By | Wednesday October 9th, 2019

SHARE NEWS

 

പേരാമ്പ്ര : പെരുവണ്ണാമൂഴി മിനി ജലവൈദ്യുതി പദ്ധതിയുടെ ടണല്‍ നിര്‍മ്മാണം തടഞ്ഞ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചെയര്‍മാന്‍ ജിതേഷ് മുതുകാട് മുതല്‍ കണ്ടലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്. കാലത്ത് കര്‍മ്മ സമിതി ്രപവര്‍ത്തകര്‍ ടണല നിര്‍മ്മാണഗ നടക്കുന്ന സ്ഥലത്തെത്തി തൊഴിലാളികളോട് പണി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സമരക്കാരും കെഎസ്ഇബി അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കാമെന്നു അധികൃതര്‍ വാക്കു നലകിയതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

അതിന് ശേഷം കെഎസ്ഇബി അധികൃതര്‍ തന്നെ പരാതി നലകുകയായിരുന്നു. വൈദ്യുതി നിലയ പ്രവര്‍ത്തി കൊണ്ടു് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധി മുട്ട് പരിഹരിക്കാന്‍ ആദ്യം സഹായക നിലപാടെടുത്ത കെ.എസ്.ഇ.ബിയും പോലീസും മണിക്കൂറുകള്‍ക്കുള്ളില്‍ പിന്നില്‍ കുത്തി ചതി കാട്ടിയതായി കര്‍മ്മസമിതി നേതാക്കള്‍ ആരോപിച്ചു.

ജനങ്ങളെ തമ്മില്‍ തല്ലിച്ചു മുതലെടുക്കാന്‍ ശ്രമിക്കുന്നവരുടെ ചട്ടുകമായി ഇവര്‍ മാറിയത് പരിഹാസ്യമാണെന്നും പുതിയ വെല്ലുവിളികളെ അതിശക്തമായി നേരിടുമെന്നും കര്‍മ്മസമിതി മുന്നറിയിപ്പു നല്‍കി. ചര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവെച്ച സമരഗ വീണ്ടുഗ ശക്തമാവുമെന്നാണ് സൂചന.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read