പേരാമ്പ്രയിലെ അക്രമങ്ങള്‍; ആറ് പേര്‍ അറസ്റ്റില്‍

By | Saturday January 5th, 2019

SHARE NEWS

പേരാമ്പ്ര : കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്പ്രയിലുണ്ടായ അക്രമ സംഭവങ്ങളിലും കടിയങ്ങാട് ഡിവൈഎസ്പിയുടെ വാഹനം അക്രമിച്ച കേസിലുമായി ആറോളം പേരെ അറസ്റ്റ് ചെയ്തു.

ഡിവൈഎസ്പിയുടെ വാഹനം അക്രമിച്ച കേസില്‍ ബിജെപി ്രപവര്‍ത്തകനായ കടിയങ്ങാട് ചെറിയ കണ്ടിയില്‍ ലിനീഷ്(34) നെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തു.

പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക് മാടമുള്ള മാണിക്കോത്ത് അതുല്‍ ദാസ് (23)നെയും കോടതി റിമാന്റ് ചെയ്തു.

പേരാമ്പ്രയിലെ ബിഎംഎസ് ഓഫീസ് അക്രമിച്ച കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ കായക്കൊടി ചൂരക്കുഴിമ്മല്‍ സി. അരുണ്‍(18), നൊച്ചാട് പാറപ്പുറം അര്‍ജ്ജുന്‍(20), മേഞ്ഞാണ്യം മമ്പാട്ടില്‍ മീത്തല്‍ അര്‍ജ്ജുന്‍(20), ചെമ്പനോട ചെന്നശ്ശേരിയില്‍ സജി ആന്റണി(20) എന്നിവരെ അറസ്റ്റ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read