Categories
headlines

മലയോര മേഖലകളില്‍ കനത്ത കാവലില്‍ പോളിംഗ്

പേരാമ്പ്ര : നിയോജക മണ്ഡലത്തിലെ മലയോര മേഖലകളില്‍ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കനത്ത കാവലിലാണ് പോളിംഗ് നടക്കുന്നത്.


കഴിഞ്ഞ വര്‍ഷം ഈ മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍പെട്ടതും വയനാട് മലനിരകളോട് ചേര്‍ന്നതുമായ ആയ പൂഴിത്തോട്, മുതുകാട, പെരുവണ്ണാമുഴി പ്രദേശങ്ങളിലാണ് കനത്ത നിരീക്ഷണത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.


ഇവിടങ്ങളില്‍ മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡ്, തണ്ടര്‍വോള്‍ട്ട്, ബിഎസ്എഫ് കര്‍ണാടക പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഇവരുടെ സംരക്ഷണയിലാണ് പോളിംഗ് പുരോഗമിക്കുന്നത്.

പൂഴിതോട് ഐസിയുപി സ്‌കൂള്‍, മുതുകാട് പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂള്‍, മുതുകാട് കലക്ടീവ്ഫാം സ്‌കൂള്‍, പെരുവണ്ണാമൂഴി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ്, കക്കയം കെഎച്ച്ഇപി എല്‍പി സ്‌കൂള്‍
എന്നിവിടങ്ങളിലാണ് കനത്ത പോലീസ് കാവലില്‍ പോളിംഗ് നടക്കുന്നത്.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP