Categories
headlines

നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു

പെരുവണ്ണാമൂഴി : ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നിര്‍ധന യുവാവ് ചികിത്സ സഹായം തേടുന്നു.


പന്നിക്കോട്ടൂര്‍ കോളനിയിലെ പൊതുരാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകനും കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ ബിനോയി കുരിയാടി ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ്.

രോഗിയായ അമ്മയും 5 വയസ് പ്രായമുള്ള മകളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിനോയ്. ഭീമമായ ചികിത്സ ചെലവ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.


ഈ കുടുംബത്തെ സംരക്ഷിക്കുന്നതിനും ബിനോയിയുടെ ചികിത്സയ്ക്കാവിശ്യമായ പണം സ്വരൂപിക്കുന്നതിനും ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തംഗം കെ.എം ജോസുകുട്ടി എന്നിവര്‍ രക്ഷാധികാരികളായും
ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

വരുംദിവസങ്ങളില്‍ ഈ കമ്മിറ്റി ഫണ്ട് സമാഹരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം 15ന് ചക്കിട്ടപ്പാറയിലും 16ന് മൂന്ന് മണി മുതല്‍ കൂവപ്പോയില്‍ അങ്ങാടിയിലും ധനസമാഹരണം നടത്തുന്നു.


ഉദാരമതികളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുന്നതായി കമ്മിറ്റി ചെയര്‍മാന്‍ എം.എം പ്രദീപനും കണ്‍വീനര്‍ ബാലകൃഷ്ണന്‍ നടേരിയും അറിയിച്ചു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP