പേരാമ്പ്രയില്‍ സിസിടിവി നാളെ മിഴി തുറക്കില്ല

By | Saturday November 16th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര പട്ടണത്തില്‍ സ്ഥാപിക്കുന്ന സിസിടിവി ക്യാമറകള്‍ നാളെ മിഴി തുറക്കില്ല. നാളെ വൈകിട്ട് മ്രന്തി ടി.പി. രാമകൃഷ്ണന്‍ സിസിടിവി ക്യാമറകള്‍ ഉദ്ഘാടനം ചെയ്യാനിരുന്നതാണ്.

ഇതിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതാണെന്നും ക്യാമറകള്‍ ഉറപ്പിക്കുന്ന ജോലി മാത്രമേ അവശേഷിക്കുന്നു ണ്ടായിരുന്നുള്ളൂ എന്നും മന്ത്രിയുടെ അസൗകര്യം കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണുണ്ടായതെന്നും വിഷന്‍ പേരാമ്പ്ര ചെയര്‍പേഴ്‌സണ്‍ കുടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന അറിയിച്ചു. അടുത്ത ഒരു ദിവസം ഉദ്ഘാടന കര്‍മ്മഗ നടക്കുമെന്നുഗ അവര്‍ പറഞ്ഞു.

പേരാമ്പ്ര പട്ടണത്തില്‍ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് പൊലീസും ഗ്രാമപഞ്ചായത്തും വ്യാപാരസംഘടനകളുഗ ചേര്‍ന്ന് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

2019 ജനുവരി 1 ന് പ്രവര്‍ത്തനമാരഗഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും വര്‍ഷാവസാനത്തിലെങ്കിലും പ്രവര്‍ത്തനമാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. ഇത് ഇനിയും നീണ്ടു പോവുമോ എന്ന ആശങ്കയിലാണ് കച്ചവടക്കാരും പൊതുജനങ്ങളും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read