ലീവ് റദ്ദാക്കി വില്ലേജ് ഓഫീസര്‍ പ്രജീഷ് കുരുവമ്പത്ത് കൊറോണ പ്രതിരോധത്തിന്റെ തിരക്കിലാണ്

By | Friday April 3rd, 2020

SHARE NEWS

പേരാമ്പ്ര : കൊറോണ ഭീതി പടര്‍ന്ന് പിടിക്കുന്ന ഇക്കാലത്ത് എങ്ങനെയെങ്കിലും ലീവെടുത്ത് വീട്ടിലിരിക്കാന്‍ ശ്രമിക്കുമ്പോള്‍ നിലവിലുള്ള ലീവ് റദ്ദ് ചെയ്ത് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അപേക്ഷ നല്‍കി ജോലിയില്‍ പ്രവേശിച്ചിരിക്കയാണ് കൊയിലാണ്ടി താലൂക്ക് ഇരിങ്ങല്‍ വില്ലേജ് ഓഫീസ്, സെപഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രജീഷ് കുരുവമ്പത്ത്.

ഏപ്രില്‍ 11 ന് നടക്കേണ്ടിയിരുന്ന ഗൃഹപ്രവേശനത്തിന്റെ തയ്യാറെടുപ്പിന് വേണ്ടി മാര്‍ച്ച് 9 മുതല്‍ കമ്യൂട്ടഡ് ലീവില്‍ ആയിരുന്നപ്പോഴാണ് കൊറോണ വ്യാപകമായതും, കോഴിക്കോട് ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ച് വില്ലേജുകളില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തന സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചതും.

ഇതോടെ വീട് പണിയും, ഗൃഹപ്രവേശന ചടങ്ങുകളും മാറ്റിവെക്കുകയും, നിലവിലെ പ്രത്യേക സാഹചര്യത്തില്‍ നിലവിലുള്ള ലീവ് റദ്ദ് ചെയ്ത് മാര്‍ച്ച് 23 മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുകയും, അന്നുമുതല്‍ ജോലിയില്‍ പ്രവേശിക്കുകയാണുണ്ടായത്.

കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ വില്ലേജ് തല സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ സജീവമാണ്. ജില്ലയില്‍ 118 വില്ലേജ് തലസ്‌ക്വാഡുകളാണുള്ളത്, നിരോധനാജ്ഞ ലംഘനം തടയല്‍, അതിഥി തൊഴിലാളികളുടെ ഭക്ഷണ, ക്ഷേമകാര്യങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കല്‍, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരോട് ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സൗജന്യ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തിരക്കുകളും പ്രശ്‌നങ്ങളും പരിഹരിക്കുക എന്നിവയൊക്കെയാണ്, സ്‌ക്വാഡ് പ്രവര്‍ത്തനത്തിന്റ ഭാഗമായി നടക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി, ഇരിങ്ങല്‍ വില്ലേജില്‍ സെപഷ്യല്‍ വില്ലേജ് ഓഫീസറായി ജോലി നോക്കുന്ന പ്രജീഷ്, പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി ആണ് ഗൃഹപ്രവേശന ചടങ്ങുകള്‍ കൊറോണ ഭീതി ഒഴിഞ്ഞതിനു ശേഷം നടത്താമെന്ന തീരുമാനത്തിലാണിപ്പോള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read