Categories
headlines

പെരുന്നാള്‍ ദിനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി മാതൃകയായി പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്സ്

പേരാമ്പ്ര : കോവിഡ് 19 ന്റെ ഭാഗമായി ഇക്കഴിഞ്ഞ ഒരു മാസത്തോളമായി ഭക്ഷണ കിറ്റും പച്ചക്കറി കിറ്റും മരുന്നുകളുമായി 3000 ത്തോളം കിറ്റ് നല്‍കിയ തുണയായിരുന്ന കേഴിക്കോട് ജില്ലാ പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്സിന്റെ നേതൃത്തത്തില്‍ പെരുന്നാള്‍ ദിനത്തിലും വിശ്രമമില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മേപ്പയൂര്‍ പാലിയേറ്റീവ് കെയറിലേക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കി മാതൃകയായി.


ചടങ്ങില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ ഡോ. പി. മുഹമ്മദിന് മരുന്നുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്സ് ജില്ലാ ചെയര്‍മാന്‍ കെ.കെ. സീതി അധ്യക്ഷത വഹിച്ചു.

സംഘടന ജില്ലാ നേതാക്കളായ നജീബ് തിക്കോടി, കെ.എന്‍.എ അമീര്‍, കെ.കെ. സൂപ്പി, സി.കെ. ജലീല്‍, റിയാസ് ഉട്ടേരി, രാജേഷ് കിണറ്റുംകര, കോണ്‍ഗ്രസ്സ് നേതാക്കളായ പൂക്കോട്ട് ബാബുരാജ്, മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍, യു.എന്‍ മോഹനന്‍, അന്തേരി ഗോപാലകൃഷ്ണന്‍, ഷബീര്‍ ജന്നത്ത്, ജംഷാദ് അലി തിക്കോടി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP