Categories
headlines

വിജയ യാത്രയുടെ സ്വീകരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊയിലാണ്ടി: അഴിമതി മുക്തം, പ്രീണ നവിരുദ്ധം, സമഗ്ര വികസനം പുതിയ കേരളത്തിനായ് എന്ന മുദ്രാവാക്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സ്വീകരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിജെപി നേതാക്കള്‍ അറിയിച്ചു.


ബുധനാഴ്ച കാലത്ത് 10 മണിക്ക് കൊയിലാണ്ടിയില്‍ പൊതുസമ്മേളനം ആരംഭിക്കുമെന്നും ഉച്ചയ്ക്ക് 12 മണിയോടെ വിജയയാത്ര കൊയിലാണ്ടിയില്‍ എത്തിച്ചേരുമെന്ന് നേതാക്കള്‍ പറഞ്ഞു.

മണ്ഡല അതിര്‍ത്തിയായ കണയങ്കോട് വെച്ച് യാത്രയെ വാദ്യമേളങ്ങളോടെ സ്വീകരിച്ച് നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ ബസ് സ്റ്റാന്റില്‍ ഒരുക്കുന്ന സ്വീകരണ വേദിയിലേക്ക് ആനയിക്കും.


തുടര്‍ന്ന് കെ. സുരേന്ദ്രന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. വിജയ യാത്രയുടെ വിജയത്തിനായി കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വിളംബര ജാഥകള്‍ സംഘടിപ്പിച്ചു.

മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു ജാഥകള്‍ സംഘടിപ്പിച്ചത്. കൊയിലാണ്ടിയില്‍ നടത്തിയ ജാഥയ്ക്ക് കൗണ്‍സിലര്‍ സിന്ധുസുരേഷ്, സി. നിഷ, ഗിരിജാ ഷാജി, പ്രിയ ഒരുവമ്മല്‍, കെ.ടി. സതീ ദേവി, സിംന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


പത്രസമ്മേളനത്തില്‍പ്രസിഡണ്ട് എസ്.ആര്‍. ജയ്കിഷ്, ടി.കെ. പത്മനാഭന്‍, വായനാരി വിനോദ് , അഡ്വ.വി. സത്യന്‍, വി.വി. സ്മിതാലക്ഷ്മി, കെ.വി. സുരേഷ്, ടി.പി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP