Categories
headlines

ഇന്ധന വിലവര്‍ധന: സിപിഐഎം നേതൃത്വത്തില്‍ അടുപ്പ് കൂട്ടി പ്രതിഷേധം

പേരാമ്പ്ര: ഇന്ധന വിലവര്‍ധനവിനെതിരെ സിപിഐഎം നേതൃത്വത്തില്‍ ബൂത്ത് അടിസ്ഥാനത്തില്‍ അടുപ്പ് കൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു.


വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്താന്‍ വിപണിയില്‍ ഇടപെടണമെന്ന് സമരക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലുമാണ് സിപിഐഎം ന്റെ നേതൃത്വത്തില്‍ ബഹുജനങ്ങള്‍ അടുപ്പ് കൂട്ടി സമരം നടത്തിയത്. സ്ത്രീകളുടെ വലിയ പങ്കാളിത്വമാണ് എല്ലാ സമരകേന്ദ്രങ്ങളിലും ഉണ്ടായത്.


പാചക വാതകത്തിന് ഇപ്പോള്‍ സമ്പസിഡി പോലും ലഭിക്കുന്നില്ലെന്ന് സ്ത്രീകള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ 10 ദിവസം കൊണ്ട് മാത്രം പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്നര രൂപയും വര്‍ദ്ധിച്ചു.

പാചക വാതകത്തിന് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 175 രൂപയാണ് വര്‍ദ്ധിച്ചത്. ഇത് ജനജീവിതം ദുസഹമാക്കിയതായി നേതാക്കള്‍ പറഞ്ഞു.


പേരാമ്പ്രയുടെ വിവിധ കേന്ദ്രങ്ങളില്‍ സിപിഐഎം നേതാക്കള്‍ സമരം ഉദ്ഘാടനം ചെയ്തു. എരവട്ടൂര്‍ 61-ാം ബൂത്തില്‍ നടന്ന സമരം ഏരിയാ കമ്മറ്റി അംഗം പി. ബാലന്‍ അടിയോടി ഉദ്ഘാടനം ചെയ്തു.

ടി.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി. രവി, കെ. ദാമോദരന്‍, കാപ്പിയില്‍ കരുണാകരന്‍, റംല ചെല്ലച്ചേരി, ടി.പി സുനിത എന്നിവര്‍ പ്രസംഗിച്ചു.

കനാല്‍ മുക്കില്‍ നടന്ന സമരം കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ടി.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. .ടി. ഗീത, ടി.എം. ഷീബ, ടി.കെ. സതീശന്‍, രമ്യ മനോജ് എന്നിവര്‍ പ്രസംഗിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP