പെരുവണ്ണാമൂഴിയില്‍ കാര്‍ഷിക നഴ്‌സറി തകര്‍ത്തു

By | Friday April 24th, 2020

SHARE NEWS

പേരാമ്പ്ര: പെരുവണ്ണാമൂഴി കൂവപ്പൊയിലില്‍ ജില്ലകൃഷി ഫാമിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന റോസ് ഗാര്‍ഡന്‍ കാര്‍ഷിക നഴ്‌സറി നശിപ്പിച്ച നിലയില്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്വകാര്യ വ്യക്തി നടത്തുന്ന നഴ്‌സറി നശിപ്പിച്ച കാണപ്പെട്ടത്.

പന്നിക്കോട്ടൂര്‍ വട്ടക്കുനി മാധവന്‍ എന്നയാള്‍ വീടും സ്ഥലവും വാടകക്കെടുത്ത് നടത്തിവരുന്നതാണ് ഈ നഴ്‌സറി. വ്യാഴാഴ്ച ഉച്ചക്ക് ചെടികള്‍ നനക്കാനായ് മധവന്‍ എത്തിയപ്പോഴാണ് ഹൃദയ ഭേദകമായ കാഴ്ച കാണുന്നത്.

വിലപിടിപ്പുള്ള ഔഷധ സസ്യങ്ങളും, ഫലവൃക്ഷ തൈകളും പൂന്തോട്ട ചെടികളെല്ലാം നശിപ്പിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തില്‍ പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിത്യ രോഗിയായ മാധവന്റെ ആകെയുള്ള ഉപജീവിനമാര്‍ഗമാണിത്. പെരുവണ്ണാമൂഴി പോലീസില്‍ പരാതി നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read