കേന്ദ്ര ഔഷധ നിയമ ഭേതഗതി: ഫര്‍മസിസ്റ്റുകള്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

By | Monday November 18th, 2019

SHARE NEWS

പേരാമ്പ്ര : ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് ആക്ടിലെ ഷെഡ്യൂള്‍ കെ നിയമഭേതഗതി വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ കരട് വിജ്ഞാപനത്തിനെതിരെ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ (കെപിപിഎ) പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും പകല്‍ വെളിച്ചത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധവും നടത്തി.

സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ഫാര്‍മസിസ്റ്റുകള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഔഷധ പരിജ്ഞാനം ഇല്ലാത്തവരെകൊണ്ട് മരുന്ന് വിതരണം നടത്താനുള്ള നീക്കം പൊതു സമൂഹത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

പ്രതിഷേധ സംഗമം കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി. സതീശന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. കെപിപിഎ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.സി. ഉഷ, സലീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ലെനീഷ് സ്വാഗതം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read