ഉള്ള്യേരി : പ്രമുഖ തെയ്യം കലാകാരന് ഉള്ള്യേരി മുന്നൂറ്റന്‍ കണ്ടി ബാലന് (86) അന്തരിച്ചു.

കേരളത്തിനകത്തും പുറത്തുമായി നൂറോളം ക്ഷേത്രങ്ങളിലും ന്യൂഡല്‍ഹി ഏഷ്യാഡ് ഉള്‍പ്പെടെയുള്ള മറ്റു വേദികളിലും തെയ്യം അവതരിപ്പിച്ചിട്ടുണ്ട്.
കേരള സംസ്ഥാന ഫോക് ലോര്‍ അവാര്‍ഡും മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അരുമ്പയില്‍ ശ്രീ പരദേവതാ ക്ഷേത്രത്തില്‍ പതിനഞ്ചാമത്തെ വയസിലായിരുന്നു അരങ്ങേറ്റം.
വടക്കെ മലബാറിലെ ഒട്ടനവധി ക്ഷേത്രങ്ങളില്‍ ഏഴ് പതിറ്റാണ്ടിലേറെക്കാലം ദൈവത്തിന്റെ പ്രതിരൂപമായി തെയ്യമാടിയ അദ്ദേഹം ലാസ്യ, സ്ത്രൈണ, രൗദ്ര ഭാവങ്ങള്‍ ഉള്‍പ്പെടെ സമസ്ത രസങ്ങളും തന്റെ ജീവിതം തന്നെയായിരുന്ന ഈ കലയിലൂടെ അവതരിപ്പിച്ചു.
നൃത്തഭംഗിയും, ശില്പ ചാതുരിയും, ചിത്ര സൗകുമാര്യവും സംഗീത പെരുമയും സമന്വയിപ്പിച്ച് വൈവിധ്യമാര്‍ന്ന ഒട്ടേറെ തെയ്യങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

മക്കള്‍ മുരളി, സുരേഷ്, രമേഷ് (തെയ്യം കലാകാരന്മാര്) ജയശ്രീ, ലതിക. മരുമക്കള്‍ പരേതനായ രാജന് തലശ്ശേരി, ഗൗരി പള്ളിക്കര, രാധിക തലശ്ശേരി, പ്രത്യുഷ കക്കോടി.
News from our Regional Network
RELATED NEWS
