ചക്കിട്ടപാറ സ്പോര്‍ട് കോംപ്ലക്‌സ്: ഡിപിആര്‍ ഉടന്‍ സമര്‍പ്പിക്കും

By | Thursday August 22nd, 2019

SHARE NEWS

പേരാമ്പ്ര: ചക്കിട്ടപാറയില്‍ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഡീറ്റെയില്‍സ് പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ സത്വര നടപടികളുമായി കായിക യുവജനക്ഷേമ വകുപ്പ്. നിലവിലുള്ള സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന 16 സ്വകാര്യ വ്യക്തികളുടെ സ്ഥലമാണു ഇതിനായി അഡ്വാന്‍സായി നല്‍കുന്നത്. ഇതിന്റെ സമ്മതപത്രം ഒപ്പിട്ടു ഭൂവുടകള്‍ ഇന്നലെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിനു കൈമാറിയിരുന്നു.

ഇന്ന് കായിക വകുപ്പിന്റെയും കിറ്റ് കോയുടെയും ഉദ്യോഗസ്ഥര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം പരിശോധിച്ചു. തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ ത്വരിതഗതിയില്‍ നീക്കുമെന്നു കായിക യുവജക്ഷേമ വകുപ്പ് ചീഫ് എന്‍ജിനീയര്‍ ആര്‍.ബിജു പറഞ്ഞു.

ഇദ്ദേഹത്തോടൊപ്പം അസി.എഞ്ചിനീയര്‍ ബാലമോഹന്‍, കിറ്റ് കോ ഉദ്യോഗസ്ഥന്‍ വൈശാഖ് ബാബു, എക്‌സി.എഞ്ചി. ആനന്ദ് കൃഷ്ണന്‍, സ്‌പെയ്‌സ് ആര്‍ട്ട് കോഴിക്കോട് ആര്‍ക്കിടെക്ട് പ്രമോദ് കുമാര്‍ എന്നിവരാണു സ്ഥല പരിശോധന നടത്തിയത്. മന്ത്രി ടി.പി രാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി സി.മുഹമ്മദ്, സ്റ്റേഡിയം നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഇ.എസ് ജെയിംസ്, പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, സ്ഥലം വിട്ടുനല്‍കിയവരുടെ പ്രതിനിധി ബോബി ഓസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് നഗര പ്രദേശത്ത് അനുവദിച്ച സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണു പിന്നീടു മന്ത്രി ടി.പി. രാമകൃഷ്ണന്റെ ശ്രമഫലമായി പേരാമ്പ്ര ചക്കിട്ടപാറക്ക് ലഭിച്ചത്. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, അത്യാധുനിക നീന്തല്‍കുളം, ഹോസ്റ്റല്‍, ജിംനേഷ്യം എന്നിവയെല്ലാം വിഭാവനം ചെയ്യുന്ന കായിക സമുച്ചയത്തിന്റെ ഭാഗമായി നിലില്‍ വരും.

ഇതിന്റെ ഡി.പി.ആര്‍ തയാറാക്കി സമര്‍പ്പിക്കുന്ന പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. ഇതിനു മുന്നോടിയായാണ് കിറ്റ് കോയുടെയും കായിക എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും ഉന്നത സാങ്കേതിക വിദഗ്ധര്‍ ഇന്നു ചക്കിട്ടപാറയില്‍ എത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read