Categories
headlines

വില്ലേജ് ഓഫീസ് പരിസരത്ത് മാലിന്യം തള്ളി പ്രതിഷേധം


പേരാമ്പ്ര: ചങ്ങരോത്ത് വില്ലേജ് ഓഫീസ് പരിസരത്ത് റോഡരികില്‍ പഞ്ചായത്തധികൃതര്‍ മാലിന്യം നിക്ഷേപിക്കുന്നതിനായി സ്ഥാപിച്ച മിനി എം.സി.എഫില്‍ നിന്നുളള മാലിന്യങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ വില്ലേജ് ഓഫീസ് കവാടത്തിനു മുന്‍പില്‍ നിക്ഷേപിച്ച നിലയില്‍.


റോഡരികിലെ ഈ മാലിന്യശേഖരം പൊതുജനാരോഗ്യത്തിനു വളരെയധികം ഭീഷണി ഉയര്‍ത്തുന്നുണ്ട്. മിനി എം.സി.എഫ് നിറഞ്ഞു കവിഞ്ഞ് മാലിന്യങ്ങള്‍ റോഡരികില്‍ വ്യാപിച്ചു കിടക്കുകയാണ്.

മാലിന്യം ഓഫീസ് കവാടത്തില്‍ നിക്ഷേപിച്ചതിനെതിരെ വില്ലേജ് ഓഫീസര്‍ പോലീസിനും പഞ്ചായത്തധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട് .


മിനി എം.സി.എഫ് വില്ലേജ് ഓഫീസ് പരിസരത്തു നിന്നും മാറ്റി സ്ഥാപിക്കണമെന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ ഇത് കണ്ടില്ലെന്നു നടിക്കുന്നതില്‍ പരിസരവാസികള്‍ പ്രതിഷേധത്തിലാണ്.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP