Categories
headlines

മാലിന്യ സംഭരണകേന്ദ്രം നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

മേപ്പയ്യൂര്‍: അരിക്കുളത്ത് ജനവാസ കേന്ദ്രത്തില്‍ ജലസേചന വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയില്‍ മാലിന്യ സംഭരണകേന്ദ്രവും വയോജന സംരക്ഷണ കേന്ദ്രവും വഴിയോര വിശ്രമകേന്ദ്രവും ഉള്‍പ്പെടെയുള്ള കെട്ടിട സമുച്ചയം പണിയാനുള്ള ഗ്രാമപഞ്ചായത്ത് തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.


വര്‍ഷങ്ങളായി പൊതുപരിപാടികള്‍ക്കും കായിക വിനോദങ്ങള്‍ക്കുമായി ഉപയോഗിച്ച സ്ഥലത്ത് മാലിന്യ സംഭരണ കേന്ദ്രം പണിയാന്‍ മുന്‍ ഭരണ സമിതി തീരുമാനിച്ചപ്പോള്‍ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പിന്നീട് കാലാവധി തീരുന്നതിനു തൊട്ടുമുന്‍പാണ് പഴയ ഭരണസമിതി മൂന്നു കാര്യങ്ങള്‍ക്കായുള്ള കെട്ടിട സമുച്ചയം പണിയാന്‍ തീരുമാനിച്ചത്.


പുതിയ ഭരണസമിതി ജനങ്ങളുടെ എതിര്‍പ്പ് വകവെക്കാതെ കെട്ടിട സമുച്ചയം പണിയാന്‍ നീക്കം നടത്തുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജനകീയ കര്‍മ്മസമിതി തീരുമാനിച്ചു.

പി.കെ അന്‍സാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് അംഗം ശ്യാമള എടപ്പള്ളി, വി.വി.എം ബഷീര്‍, കെ.എം സുഹൈല്‍, സി രാമചന്ദ്രന്‍, ഒ.കെ ചന്ദ്രന്‍, സനില്‍കുമാര്‍, സി.കെ ബാലകൃഷ്ന്‍, ദിലീപ് പള്ളിക്കല്‍, കെ.എം മിനീഷ്, സജാദ്, സി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു.


ഭാരവാഹികളായി സി രാമചന്ദ്രന്‍ (ചെയര്‍മാനും പ്രസാദ് ഇടപ്പള്ളി വൈസ് ചെയര്‍മാനും സി. രാഘവന്‍ കണ്‍വീനറും സി.കെ ബാലകൃഷ്ണന്‍ ജോയിറ്റ് കണ്‍വീനറും കെ.എം.സുഹൈല്‍ ട്രഷററുമായി തെരഞ്ഞെടുത്തു.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP