പുറ്റംപൊയില്‍ കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ഇന്ന്

By | Sunday November 17th, 2019

SHARE NEWS

പേരാമ്പ്ര : കോണ്‍ഗ്രസ് നേതാവായിരുന്ന പി.കെ. ഗോവിന്ദന്‍ നായരുടെ സ്മരണാര്‍ത്ഥം പുറ്റംപൊയിലില്‍ നിര്‍മ്മിച്ച കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് കെ. സുധാകരന്‍ എംപി നിര്‍വ്വഹിക്കും.

ഇതോടനുബന്ധിച്ച് നിര്‍മ്മിച്ച യൂത്ത് കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനം കെ. മുരളീധരന്‍ എംപിയും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖും ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം എം.കെ. രാഘവന്‍ എംപിയും നിര്‍വ്വഹിക്കും. വൈകീട്ട് 5 മണിക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, കെ.സി. അബു തുടങ്ങിയ നേതാക്കള്‍ സംസാരിക്കും.

പരിപാടിയുടെ ഭാഗമായി 3 മണിക്ക് നടക്കുന്ന കുടുംബ സംഗമത്തില്‍ മഹിള കോണ്‍ഗ്രസ് നേതാക്കളായ വിദ്യാബാലകൃഷ്ണന്‍, അഡ്വ ഹരിപ്രിയ എന്നിവര്‍ സംബന്ധിക്കുമെന്ന് പ്രബീഷ് നടുക്കണ്ടി, റഷീദ് പുറ്റംപൊയില്‍, പി.പി. രാമകൃഷ്ണന്‍, നടുക്കണ്ടി രാജന്‍ എന്നിവര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read