Categories
headlines

റാബിയ സൈഫി കൊലപാതകം; വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി

പേരാമ്പ്ര: ഡല്‍ഹിയില്‍ കൊല ചെയ്യപ്പെട്ട ഡല്‍ഹി പോലീസ് സിവില്‍ ഡിഫന്‍സ് ഓഫീസര്‍ റാബിയ സൈഫിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി.


വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ചങ്ങരോത്ത് പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി കടിയങ്ങാട് പാലത്ത് ആണ്
പ്രതിഷേധ സംഗമം നടത്തിയത്.

റാബിയ സൈഫിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും റാബിയ സൈഫിക്ക് നീതി ലഭിക്കുന്നതിനായി ശബ്ദമുയര്‍ത്തണമെന്നും വനിതാ ലീഗ്.


നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സൗഫി താഴേക്കണ്ടി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമ്മല്‍, ഹൈറുന്നിസ, എന്‍.കെ. സാറ വി എന്നിവര്‍ സംസാരിച്ചു.


പഞ്ചായത്ത് വനിതാ ലീഗ് ജനറല്‍ സെക്രട്ടറി നസീമ വാഴയില്‍ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അംഗം മുബഷിറ കെ നന്ദിയും പറഞ്ഞു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP