Categories
headlines

ആശാവര്‍ക്കറില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് ആവളക്കാരുടെ രാധേച്ചി

പേരാമ്പ്ര : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭരണസാരഥ്യം മുന്നണിയിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ സിപിഐ തിരികെ പിടിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്ത്  പാര്‍ട്ടിക്ക് രാധ എന്നൊരു പേരുണ്ടായിരുന്നു.


യുഡിഎഫിന്റെ കരുത്തയായ സ്ഥാനാര്‍ത്ഥിയും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീലേഖ പയ്യത്തിനെ കടുത്ത മത്സരത്തിലൂടെ അടിയറവ് പറയിച്ച് വാര്‍ഡും ഗ്രാമപഞ്ചായത്ത് ഭരണവും മുന്നണിക്കനുകൂലമാക്കിയ 15 ാം വാര്‍ഡ് മെമ്പറായ ഇ.ടി. രാധയാണ് പഞ്ചായത്തിന്റെ പ്രഥമ വനിതയായി നാളെ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.

ഗ്രാമപഞ്ചായത്തിലെ ആവള കാരയില്‍ നടയില്‍ കര്‍ഷക തൊഴിലാളി ഇയ്യത്തറേമ്മല്‍ കുമാരന്റെ ഭാര്യയായ രാധ നാട്ടുകാരുടെ പ്രിയങ്കരിയായ രാധേച്ചിയാണ്. ആശാവര്‍ക്കറായി വാര്‍ഡുകളിലെ ഭവനങ്ങളില്‍ സ്വാന്തനവുമായി എത്തുന്ന ഇവര്‍ വാര്‍ഡിന്റെ മുക്കിലും മൂലയിലും സുപരിചിതയാണ്.


ആദ്യകാലങ്ങളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ മഹിള സംഘം പഞ്ചായത്ത് കമ്മിറ്റി അംഗവും സിപിഐ ബ്രാഞ്ച് കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചു വരുന്നു.

കന്നി അംഗത്തിലൂടെ വിജയവും പ്രസിഡന്റ് പദവിയും കൈവരിക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് രാധ എന്ന ആരോഗ്യ പ്രവര്‍ത്തക.


പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സര രംഗത്തേക്ക് ഇറങ്ങിയതെങ്കിലും വിജയം സുനശ്ചിതമാണെന്ന വിശ്വാസമുണ്ടായിരുന്നെന്നും നാട്ടുകാരുടെ സ്‌നേഹാദരങ്ങള്‍ കൊണ്ട് വിജയിക്കാന്‍ കഴിഞ്ഞതായ് രാധ പറഞ്ഞു. പഞ്ചായത്തിന്റെ ഉന്നതിക്കായ് ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇവരെ തേടി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ആശാവര്‍ക്കര്‍ക്കുള്ള അവാര്‍ഡ് എത്തിയിരുന്നു. കൂത്താളി സ്വദേശിനിയായ രാധ വിവാഹശേഷം ആവളക്കാരിയായി മാറുകയായിരുന്നു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP