റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പാര്‍ലമെന്റ് ധര്‍ണ നടത്തുന്നു

By | Thursday November 21st, 2019

SHARE NEWS

പേരാമ്പ്ര : ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഡിസംബര്‍ 3ന് റേഷന്‍ കടകള്‍ അടച്ച് പാര്‍ലിമെന്റിനു മുന്‍പില്‍ ധര്‍ണ നടത്തും.

ഭക്ഷ്യ ക്കമ്മി സംസ്ഥാനമായ കേരളത്തിന് വിവേചനമില്ലാതെ ജനസംഖ്യ അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുക, റേഷന്‍ മേഖല സ്വകാര്യ കുത്തകകള്‍ക്കു നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ നടത്തുന്ന പാര്‍ലിമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍  ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

മണ്ണെണ്ണ ഉള്‍പ്പെടെ റേഷന്‍ സാധനങ്ങള്‍ വെട്ടിക്കുറച്ച നിലപാട് പുന പരിശോധിക്കുക. റേഷന്‍ കടക്കാര്‍ക്ക് ജീവിക്കാന്‍ പര്യാപ്തമായ വേതനം നല്‍കുക. ജനസംഖ്യാ അടിസ്ഥാനത്തില്‍ സബ്‌സിഡി ഭക്ഷ്യ ധാന്യം അനുവദിക്കുക. ഒരു രാജ്യം ഒരു കാര്‍ഡ് പദ്ധതി നടപ്പിലാക്കുമ്പോള്‍ പയറു വര്‍ഗങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി പി. പവിത്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. പുതുക്കോട് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇ.പി. ബാലകൃഷ്ണന്‍, കെ. ജനാര്‍ദ്ദനന്‍, പി.വി. സുധന്‍, പി.പി. കരുണാകരന്‍, കെ.കെ. പ്രകാശ്, വി.എം. ബഷീര്‍, കെ.കെ. പരീത്, യു. ഷിബു, വി.കെ. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read