പേരാമ്പ്ര ബസ് സ്റ്റാന്റ് നവീകരിക്കുന്നു

By | Saturday May 30th, 2020

SHARE NEWS

പേരാമ്പ്ര : പേരാ്രമ്പ നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി പേരാമ്പ്ര ബസ് സ്റ്റാന്റ് നവീകരിക്കുന്നു. 4.5 കോടി ചെലവിലാണ് പേരാമ്പ്ര പട്ടണത്തിന്റെ മുഖം മിനുക്കുന്നത്. ഇതിന്റെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു.

പട്ടണത്തില്‍ പ്രധാ സ്ഥലങ്ങളില്‍ റോഡ് കട്ട പതിച്ച് സൗന്ദര്യ വത്കരിക്കരണം നടത്തി. വടകര റോഡില്‍ റോഡിന്റെ ഇരു വശവും ഓവുചാല്‍ നിര്‍മ്മാണവും ഗാര്‍ഡ് റെയിലുകള്‍ സ്ഥാപിക്കലും നടപ്പാത കട്ട പതിക്കുകയും ചെയ്തു കഴിഞ്ഞു.

മറ്റിടങ്ങളില്‍ പ്രവൃത്തി നടക്കുന്നതിനിടയിലാണ് ലോക്ക് ഡൗണ്‍ ആരംഭിച്ചത്. പട്ടണത്തില്‍ കുറ്റ്യാടി ഉള്ള്യേരി പാതയില്‍ മാര്‍ക്കറ്റ് പരിസരം, പേരാമ്പ്ര ജഗ്ഷന്‍, ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലാണ് കട്ട പതിച്ച് റോഡ് നവീകരണം നടത്തിയത്.

ഇതേ മാതൃകയില്‍ ബസ് സ്റ്റാന്റും നവീകരിക്കുന്ന പ്രവൃത്തിയാണ് നടത്താന്‍ പോവുന്നത്്. ഇതിനായ് ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇവിടെ സ്റ്റാന്റിനകത്ത് കട്ട പതിക്കുയും സമീപത്തെ ഓവുചാലുകള്‍ നവീകരിക്കുകയും ചെയ്യും.

നിലവില്‍ ബസ് സ്റ്റാന്റ് കോണ്‍ക്രീറ്റ് ചെയ്ത നിലയിലാണ്. നിത്യേന നൂറുകണക്കിന് ബസുകള്‍ കയറി ഇറങ്ങിയിരുന്ന ഇവിടെ ഇടക്കിടെ പൊട്ടിപൊളിഞ്ഞ അവസ്ഥയിലാകുമായിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് കട്ട പതിക്കല്‍ നടത്തുന്നത്.

ബസ് സ്റ്റാന്റിനകത്തെ ഓവുചാലുകള്‍ ഉയര്‍ത്തി മാലിന്യങ്ങള്‍ നീക്കം ചെയ്ത് നവീകരിക്കുന്നതോടെ ബസ് സ്റ്റാന്റ് പരിസരത്തെ വെള്ളംകെട്ടിനിലക്കുന്നതിനും പരിഹാരമാവും.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതര്‍ ബസ് സ്റ്റാന്റ് സന്ദര്‍ശിച്ച് എസ്റ്റിറ്റേ് തയ്യാറാക്കുന്നതിനുള്ള സര്‍വ്വേ നടത്തി. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ബസ്സ് സ്റ്റാന്റിലെത്തി സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രമുഖ ആര്‍ക്കിടെക്ക് വിനോദ് സിറിയക്കാണ് പ്ലാന്‍ തയ്യാറാക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read