Categories
headlines

റെന്‍സ് ഫെഡ് കോഴിക്കോട് ജില്ലാ സമ്മേളനം ഫിബ്രവരി 23ന് കൊയിലാണ്ടിയില്‍

പേരാമ്പ്ര : റജിസ്‌ട്രേഡ് എഞ്ചിനീയേര്‍സ് ആന്റ് സൂപ്പര്‍വൈസസേര്‍സ് ഫെഡറേഷന്‍ റെന്‍സ് ഫെഡ് കോഴിക്കോട് ജില്ലാ സമ്മേളനം ഫിബ്രവരി 23ന് കൊയിലാണ്ടിയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.


സമ്മേളനം വിജയിപ്പിക്കാന്‍ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കോഴിക്കോട് റെന്‍സ് ഫെഡ് ജില്ലാകമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ. മനോജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി. വിജയകുമാര്‍, വി.സി. നാരായണന്‍ നമ്പ്യാര്‍, കെ. ജയകമാര്‍, മുഹമ്മദ് ഹനീഫ, ടി.പി. മനോജ്, രാജേഷ് പുത്തന്‍പുരയില്‍, ടി.വി. അബ്ദുള്‍ മുനീര്‍, പി.ചാത്തുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.


ജില്ലാ സെക്രട്ടറി എം.കെ. സുരേഷ്‌കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ.മുസ്തഫ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ചെയര്‍മാന്‍ കെ.മധുസൂധനന്‍ ജനറല്‍കണ്‍വീനര്‍ സി. വിനായകന്‍ എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. തികച്ചും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ജില്ലാ സമ്മേളനം നടക്കുക.


കേരളത്തിലെ കെട്ടിട നിര്‍മാണ രംഗത്ത് നേരിടുന്ന വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം, ലൈസന്‍സികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP