ഓണ്‍ലൈനില്‍ പ്രശസ്ത കലാലകാരന്മാരെ അണിനിരത്തി ദൃശ്യ ദ്രാവ്യ വിസ്മയം തീര്‍ത്തു റീസെറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ്

By | Tuesday June 2nd, 2020

SHARE NEWS

പേരാമ്പ്ര : ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക പുരോഗതി ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ റീസെറ്റിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ റീസെറ്റ് ടാലന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായ് കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു.

ഓണ്‍ലൈനില്‍ പ്രശസ്ത കലാലകാരന്മാരെ അണിനിരത്തി ദൃശ്യ ദ്രാവ്യ വിസ്മയം തീര്‍ത്തു റീസെറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ്. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. റീസെറ്റ് ചെയര്‍മാന്‍ ഡോ. സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

പ്രശസ്ത സിനിമാ നടന്‍മാരായ കൈലാഷ്, പ്രേംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിരുന്നു. ചലച്ചിത്ര നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര അനുഗ്രഹ പ്രഭാഷണം നടത്തി. കെ.വി കുഞ്ഞിരാമന്‍, ടി. സലിം, ആര്‍. സീന, നവാസ് പാലേരി, സ്ഡ്.എ. സല്‍മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.എം. സാബു സ്വാഗതവും ഇ.ടി. രഘു നന്ദിയും പറഞ്ഞു.

പ്രശസ്ത കലാകാരന്മാരായ നവാസ് പാലേരി, ഗിനീഷ് കുമാര്‍ കടിയങ്ങാട്, രതീപ് പാലേരി, നജും പാലേരി, അരുണ്‍ കല്ലിങ്ങല്‍, ജിഷ പവിത്രന്‍, ഗഫൂര്‍ കുറ്റ്യാടി, വിസ്മയ സന്തോഷ്, റീഹ നൂറിന്‍, തന്മയ രാജേഷ്, പ്രയാന്‍, മേദിനി സാബു, എസ്.ബി. ആദിത്യന്‍, നിവേദ്യ, റെന ഫാത്തിമ, അനു ലക്ഷ്മി, റിഫ മുഹമ്മദ്, പാര്‍വതി അഭിലാഷ് തുടങ്ങി പ്രശസ്ത കലാകാരന്മാര്‍ ദൃശ്യ ശ്രവ്യ വിസ്മയങ്ങളുമായി അണിനിരന്നു.

Reset Talent is one of the dream projects of Reset, a volunteer organization focused on educational and social development in rural areas.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read