ഡോ: അബ്ദുള്ള പാലേരിയെ ആദരിച്ചു

By | Monday May 11th, 2020

SHARE NEWS

പേരാമ്പ്ര: പക്ഷി നിരീക്ഷണത്തിലും ഗവേഷണത്തിലും 25 വര്‍ഷം പിന്നിടുന്ന ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുകൂടിയായ ഡോ. അബ്ദുള്ള പാലേരിയെ റീസെറ്റ് ടാലന്റ്‌സ് ഓണ്‍ ലൈന്‍ ക്ലാസില്‍ ആദരിച്ചു.

ചടങ്ങില്‍ റീസെറ്റ് ചെയര്‍മാന്‍ ഡോ. സി.എച്ച്. ഇബ്രാഹിംകുട്ടി അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ കെ.വി. കുഞ്ഞിരാമന്‍ പൊന്നാട അണിയിച്ചു. ഡോ. ജോണ്‍സണ്‍ ജോര്‍ജ്, ഡോ. സി.കെ. റാഷിദ്, ആര്‍. സീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഡോ. അബ്ദുള്ള പാലേരി രചിച്ച നിപയും വവ്വാലുകളും എന്ന പുസ്തകം റീ-സെറ്റ് ടാലന്റ്‌സ് കുട്ടികള്‍ക്കു വേണ്ടി റീസെറ്റ് കോഡിനേറ്റര്‍ ആര്‍. സീനക്ക് നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read