വലയഗ്രഹണ വിസ്മയം കാണാന്‍ ആബാലവൃദ്ധം ജനങ്ങളുമെത്തി

By | Thursday December 26th, 2019

SHARE NEWS

പേരാമ്പ്ര : വലയഗ്രഹണം നീരീക്ഷിക്കാന്‍ നാടിന്റെ എല്ലാ ഭാഗത്തും ശാസ്ത്ര സാംസ്‌കാരിക സംഘടനകള്‍ സൗകര്യമൊരുക്കയതോടെ ഗ്രഹണം കാണാന്‍ എല്ലായിടത്തും നുറുകണക്കിന് ആശുകള്‍ എത്തിച്ചേര്‍ന്നു. കാലത്ത് മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഓരോ നിരീക്ഷണ കേന്ദ്രത്തിലും എത്തിച്ചേര്‍ന്നത്. തെളിഞ്ഞ ആകാശമായതിനാല്‍ ഈ ആകാശ വിസ്മയം വ്യക്തതയോടെ കാണാന്‍ കഴിഞ്ഞു.

പേരാമ്പ്ര പട്ടണത്തോട് ചേര്‍ന്ന് കിടക്കുന്നതും പ്രദേശത്തെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമുമായ ചേര്‍മലയുടെ മുകളിലൊരുക്കിയ നിരീക്ഷണകേന്ദ്രത്തില്‍ അഞ്ഞൂറിലധികം ആളുകളെത്തി സൂര്യന്റെ വലയഗ്രഹണം കണ്ടു.

ചേനോളി കണ്ണമ്പത്ത് പാറയില്‍ ചെന്താര ഗ്രന്ഥ വേദി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ഡിവൈഎഫ്‌ഐ, കുടുംബശ്രീ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തില്‍ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ , ഗ്രാമപഞ്ചായത്തംഗം കെ.ടി. ബാലകൃഷ്ണന്‍ എന്നിവര്‍ എത്തി.

വിവിധ മേഖലയില്‍ നിന്നും ധാരാളം പേര്‍ ഗ്രഹണം വീക്ഷിക്കാന്‍ എത്തി. ഗ്രഹണം വീക്ഷിക്കാന്‍ എത്തിയവര്‍ക്ക് സംഘാടകര്‍ ലഘുഭക്ഷണ വിതരണവും നടത്തി. ഗിരീഷ് ബാബു രാമല്ലൂര്‍ ക്ലാസ്സ് എടുത്തു. കെ. ശ്രീധരന്‍, ടി. സുരേഷ്, എന്‍. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

കോട്ടൂര്‍ കുന്നരം വെള്ളി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ രക്ഷിതാകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. പെരുവച്ചേരി ഗവ: സ്‌ക്കൂള്‍ മൈതാനത്ത് സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ പ്രത്യേകതരം കണ്ണടകള്‍ തയ്യാറാക്കി വച്ചിരുന്നു.

ഇ. ഗോവിന്ദന്‍ നമ്പീശന്‍ കണ്ണാടിയുടെ പ്രത്യേക ദിശയില്‍ വെച്ച് സൂര്യഗ്രഹണം ചുമരില്‍ പതിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കാണാന്‍ സംവിധാനം ഒരുക്കി. സി.എച്ച്. ബാലന്‍, വി.വി. ബാലകൃഷ്ണന്‍, സി.കെ. ഷൈജു, വി. പ്രഷീന ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് സൂര്യഗ്രഹണത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.

കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം, ശാസ്ത്രസാഹിത്യ പരിഷത്, ബാലസംഘം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കൂത്താളി കുഞ്ഞോത്ത് വയലില്‍ ഗ്രഹണ നിരീക്ഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. പുഷ്പ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.ടി. സത്യന്‍, കെ.എം. ബിന്ദു, ഇഎംഎസ് ഗ്രന്ഥാലയം സെക്രട്ടറി പി. അച്ചുതന്‍, കെ.എം. ബാലകൃഷ്ണന്‍, പി.എം. രഘുനാഥ്, പി.സി. സുനീഷ്, കെ.എം. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബി സൂര്യകാന്ത് ഗ്രഹണത്തെപ്പറ്റി വിശദീകരിച്ചു. ഗ്രഹണ സമയത്ത് പായസവിതര വിതരണം നടത്തി. കോഴിമുക്ക് കൈരളി ഗ്രന്ഥാലയവ്വം ശാസത്രസാഹിത്യ പരിക്ഷത്തിന്റെയും ആഭിമുഖ്യത്തില്‍ വലയസൂര്യഗ്രഹണ നിരീക്ഷണം നടത്തി. സി.പി. രാജേഷ് ബാബു, കെ.കെ.അജിത്ത്, എം.പി എന്നിവര്‍ നേതത്വം നല്‍കി. പി. ദീപ സ്വാഗതവും ഇ.കെ. റീജ നന്ദിയും പറഞ്ഞു.

ആവള ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്‍എസ്എസ് യൂണിറ്റ്, ബാല സംഘം ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് കെ.പി. കുഞ്ഞികൃഷ്ണന്‍, ടി.വി. ബാബു, എന്‍.കെ. നാരായണന്‍, ഇ. സി. രാജന്‍, വി. കെ. മോളി എന്നിവര്‍ നേതൃത്വം നല്‍കി.

വെള്ളിയൂര്‍ ജനകീയ വായനശാല സംഘടിപ്പിച്ച സൂര്യഗ്രഹണ നീരിക്ഷണം ജനപങ്കാളിത്വം കൊണ്ട് സൂര്യോല്‍സവമായ് മാറി. ചാലിക്കര സുഭിക്ഷയ്ക്ക് സമീപം സംഘടിപ്പിച്ച പരിപാടിക്ക് ഡോ: ഇ.എം.എ. ജമാല്‍ ക്ലാസെടുത്തു. വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ നിരീക്ഷണത്തിനെത്തി ചേര്‍ന്നു. വായനശാല പ്രസിഡന്റ് എടവന സുരേന്ദ്രന്‍ എ. ജമാലുദ്ദീന്‍, ഖാദര്‍ വെള്ളിയൂര്‍, കെ. സന്ധ്യ, ടി.എന്‍ സത്യന്‍, എന്‍. ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൂത്താളി പഞ്ചായത്ത് ശാസ്ത്ര സമിതിയുടെ നേതൃത്വത്തില്‍ കിഴക്കന്‍ പേരാമ്പ്ര കൊത്തിയപാറ, നെടൂളി മീത്തല്‍ എന്നിവിടങ്ങിലും രാമല്ലൂര്‍ ഇഎംഎസ് സ്‌റ്റേഡിയത്തിന് സമീപവും ഒരുക്കിയ വാനനിരീക്ഷണത്തില്‍ നിരവധി ആളുകള്‍ ഗ്രഹണം ദര്‍ശിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read