കച്ചവട സ്ഥാപനങ്ങളുടെ രണ്ട് മാസത്തെ വാടക ഒഴിവാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി

By | Saturday May 30th, 2020

SHARE NEWS

പേരാമ്പ്ര : കോവിഡ് ലോക്ക് ഡൗണ്‍ കാരണം വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്ന പശ്ചാത്തലത്തില്‍ കച്ചവട സ്ഥാപനങ്ങളുടെ രണ്ട് മാസത്തെ വാടക ഒഴിവാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി.

പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി അലങ്കാര്‍ ഭാസ്‌കരന്‍ തന്റെ ഉടമസ്ഥതയിലുള്ള അറുപതിലധികം കച്ചവട സ്ഥാപനങ്ങളുടെ രണ്ട് മാസത്തെ വാടക പൂര്‍ണ്ണമായും ഒഴിവാക്കി കൊടുത്തത്.

നിലവിലെ സാഹചര്യം പരിഗണിച്ച്, പൂര്‍ണ്ണമായും ഒഴിവാക്കി തന്ന അലങ്കാര്‍ ഭാസ്‌കരന് പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read