സബര്‍മതി നൃത്ത സംഗീതോത്സവം: വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതല കലാമത്സരങ്ങള്‍

By | Friday September 27th, 2019

SHARE NEWS

പേരാമ്പ്ര : ഒക്‌ടോബര്‍ 5 മുതല്‍ 8 വരെ ചെറുവണ്ണൂരില്‍ നടക്കുന്ന സബര്‍മതി നൃത്ത സംഗീതോത്സത്തിന്റെ ഭാഗമായി യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ചിത്ര രചന, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, പദ്യ പാരായണം, എന്നീ ഇനങ്ങളിലാണ് ജില്ലാതല മത്സരങ്ങള്‍ നടക്കുന്നത്. ഒക്‌ടോബര്‍ 5,6 തിയ്യതികളില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ പ്രധാനാധ്യാകന്റെ സാക്ഷ്യ പത്രത്തോടുകൂടി ഈ മാസം 30ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മൊമന്റോയും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9446225522, 0496 2775222 എന്നീ നമ്പറുകളിലും sabarmathiindia@gmail.com എന്ന ഇ. മെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. ചിത്ര രചന മത്സരത്തില്‍ 3 വയസ് മുതലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read